Avatar
Madhav Niroula
Amarpur
Madhav Niroula created a new post. in Nellimattam
16-11-2025 2:44 PM.



പ്രിയപ്പെട്ട online taxi സുഹൃത്തുക്കളെ.... ഈ തൊഴിലിൽ ഒരുപാട് പ്രതിസന്ധികൾ നേരിടുന്ന സന്ദർഭത്തിൽ നമുക്കായി ഒരുപാട് സംഘടനകൾ ഉണ്ടെങ്കിലും എല്ലാവർക്കും എത്തിപ്പെടുന്നതിനും അംഗത്വമെടുക്കുന്നതിനും സാധിക്കാറില്ല. മാത്രമല്ല സംഘടനകൾ ഒരുപാടായപ്പോൾ ഒത്തൊരുമ എവിടെയൊക്കെയോ നഷ്ടപെട്ടപോലെ. അതുകൊണ്ട് തന്നെ നമ്മൾ ഏകദേശം 15000 സുഹൃത്തുക്കൾക്ക് ഒരുമിച്ച് നിൽക്കാനും അനുഭവങ്ങൾ പങ്ക് വെക്കാനും, സംശയങ്ങളും പരാതികളും പരിഹരിക്കാനും പുതിയ കുറേ തീരുമാനങ്ങൾ ഒത്തൊരുമിച്ചെടുക്കാനും ഒരു portal. അതാണിവിടെ ഉദ്ദേശിക്കുന്നത്. ഇവിടെ ആരുമാരും നേതാക്കന്മാരല്ല, ആരെയും കുറച്ചുകാണുന്ന നിബന്ധനകളും ഇല്ല. ഓരോ അപ്ലിക്കേഷനുകൾ പുതുതായി ഇറങ്ങുമ്പോഴും drivers നെ കുറച്ചുനാൾ സുഖിപ്പിച്ച് പിന്നീട് ചൂഷണം ചെയ്യുന്ന സ്ഥിതിയാണ് എന്നും കണ്ടുവരുന്നത്‌. ഇതിനൊരു permenant solution കാണലും ഇവിടെ ഉദ്ദേശിക്കുന്നു. Uber എന്ത് തീരുമാനം നമ്മുടെ മേൽ അടിച്ചേല്പിക്കുമ്പോഴും അതെല്ലാം സമ്മതമല്ലെങ്കിലും അനുസരിക്കാനേ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ... Uber ഒരു multinational കമ്പനി ആണ്. അവർ ഒരുപാട് ശക്തരാണ്, ആർക്കും അവരെ മറികടക്കാൻ കഴിയില്ല എന്നെല്ലാമുള്ള ചിന്തകൾ ആണ് നമ്മെ എന്നും എല്ലാം അനുസരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്... സത്യത്തിൽ ഈ സിറ്റിയിലുള്ള 10000 drivers ആണ് ഇവരുടെ ഏറ്റവും വലിയ ശക്തി എന്ന് നാം ആരും ചിന്തിച്ചിട്ടില്ല. ഒരു 15 മിനിറ്റ് drivers ഒന്ന് uber ഓഫ്‌ ചെയ്തുവെച്ചാൽ തീരാവുന്ന ശക്തി മാത്രമേ കമ്പനിക്കുള്ളൂ. സ്വന്തമായി ഒരു കാറോ ഡ്രൈവറോ ഇല്ലാത്ത കമ്പനിക്ക് പിന്നെ മുന്നോട്ട് പോവാൻ നാം ഓരോരുത്തരും തന്നെ വിചാരിക്കേണ്ടിവരും. ലോൺ എടുത്ത് വണ്ടി വാങ്ങിയവരും, വാടകക്കെടുത്തു ഓടിക്കുന്നവരും സ്വന്തം ബുദ്ധിമുട്ടോർത്തു ഒന്നിനും മെനകെടാറില്ല എന്നതാണ് സത്യം. കൃത്യം കൃത്യമായി 7 കാര്യങ്ങൾ നാം ഒരുമിച്ചുനിന്ന് ചെയ്‌താൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും. ഇനിയുള്ള ചർച്ചകൾ അതിനും കൂടി ആവട്ടെ എന്നാഗ്രഹിക്കുന്നു.
2


Madhav Niroula created a new post. in invalid
12-11-2025 12:55 PM.



2